BREAKING NEWS

“അപ്പനെയും കൊല്ലണം”, എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, ഇനി അവര്‍ എന്നെ ഉപദേശിക്കണ്ട, ക്രിസ്റ്റി പറഞ്ഞതെല്ലാം സ്വബോധത്തോടെ, സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്നും ചോദിച്ചു, കണ്ണൂരിൽ മകന്‍ അമ്മയെ കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി അയല്‍വാസി

· · 1 min read
Share: Copied!

കണ്ണൂർ: എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്ന് അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് അയൽവാസിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. കേളകം കൊളക്കാടിൽ അമ്മയെ കഴുത്തറത്ത് കൊന്ന ക്രിസ്റ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ അയൽവാസിയായ കെ.വി.നിപുനോട് ഇക്കാര്യം പറഞ്ഞത്. അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായി കെ.വി. നിപുൻ വെളിപ്പെടുത്തി.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗീതമ്മയുടെ വീടിനു സമീപത്തായുള്ള ഇവരുടെ തന്നെ വാടക കെട്ടിടത്തിലെ താമസക്കാരനാണ് നിപുൻ. രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് വീട്ടിലേക്കു ചെന്നതെന്നു നിപുൻ പറഞ്ഞു. ‘ ക്രിസ്റ്റിയെക്കൂടാതെ മറ്റു രണ്ടു പേർ വീട്ടിലുണ്ടായിരുന്നു.

ഗീതമ്മയുടെ സഹോദരൻമാർ ആണെന്നാണ് പറഞ്ഞത്. ഇവരും ക്രിസ്റ്റിയും തമ്മിൽ സംഘട്ടനം നടക്കുകയായിരുന്നു. പിടിച്ചുമാറ്റുമ്പോഴാണ് പെങ്ങളെ കൊന്നുവെന്ന് ഇവരിൽ ഒരാൾ പറഞ്ഞത്. അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ കിടക്കയിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഞാൻ ഉടൻ തന്നെ കാറെടുത്തു വന്നു. സഹോദരൻമാരോട് പിടിക്കാൻ പറഞ്ഞെങ്കിലും അവർ തളർന്ന നിലയിലായിരുന്നു. തുടർന്ന് അയൽവാസിയായ ദിലീപിനെ വിളിച്ചുവരുത്തി. ദിലീപ് എത്തിയാണ് പൊലീസിനേയും ആംബുലൻസിനേയും വിളിച്ചത്. ഇതിനിടെ ക്രിസ്റ്റി ഇറങ്ങി പുറത്തേക്ക് പോയി. പിന്നാലെ ഞാനും പോയി. അപ്പനെ കൊല്ലണം എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റി പോയത്.

അന്വേഷിച്ച് ചെന്നപ്പോൾ ക്രിസ്റ്റി അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. അവനോട് സംസാരിച്ച് സമാധാനിപ്പിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അവൻ ചോദിച്ചു. ഉടനെ സ്കൂട്ടറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്റ്റി പറഞ്ഞത്. ഇന്നലെ ലഹരി ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല. എല്ലാം സ്വബോധത്തോടെയാണ് പറഞ്ഞതെന്നും നിപുന്‍ പറഞ്ഞു.

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026