BREAKING NEWS

പിടിച്ചതിലും വലുതാണ് മാളത്തിൽ എന്ന് പറയുന്നത് പോലെയായിരുന്നു കാര്യങ്ങൾ, ബീയർ കഴിച്ചിരുന്നു, തെറ്റ് തന്നെ, ആളുകൾ തിരിച്ചറിയുന്നതുകൊണ്ടാണ് നിര്‍ത്താതെ പോയത്, ഇപ്പോള്‍ കാറില്‍ നിന്ന് എം‍ഡിഎംഎ പിടിച്ചെന്നാണ് പ്രചരിക്കുന്നത്, ഇനി ആ തെറ്റ് ആവർത്തിക്കില്ല- ഹെലന്‍ ഓഫ് സ്പാര്‍ട്ട

· · 1 min read
Share: Copied!

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതില്‍  വിശദീകരണ വീഡിയോയുമായി ഇൻഫ്‌ളൂവൻസറായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. സോഷ്യൽ മീഡിയയിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യക്കെതിരെ കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തത്. ഈ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധന്യ. മദ്യപിച്ചിരുന്നോയെന്ന പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഉൾപ്പെടെ പരസ്യപ്പെടുത്തിയാണ് ധന്യ വിശദീകരണ വീഡിയോയുമായി എത്തിയിരിക്കുന്നത്.

ഒരു ബീയർ കഴിച്ചിരുന്നുവെന്നത് ഞാൻ നിഷേധിക്കുന്നില്ലെന്നും, അത് തെറ്റാണെന്നും സമ്മതിക്കുന്നുവെന്നും ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്നും ധന്യ വീഡിയോയിൽ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളെ പൂർണമായും തള്ളിക്കളയുകയാണിവർ. മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണോ പെറ്റി വരുന്നത് ആ പെറ്റി മാത്രമാണ് എനിക്കും വന്നിട്ടുള്ളത്. ജിവിതത്തിൽ ആരെയും മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. പോലീസ് പരിശോധനയ്ക്കിടെ വാഹനം പിടിച്ചെടുത്തു, വാഹനത്തിൽ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകൾ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതെന്നാണ് ധന്യ പറയുന്നത്. ‘പിടിച്ചതിലും വലുതാണ് മാളത്തിൽ എന്നുപറയുന്നത് പോലെയായിരുന്നു കാര്യങ്ങൾ.

ഞാൻ ഒളിവിലാണെന്നും എന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെന്നും വാർത്ത കണ്ടു. വണ്ടിയിൽനിന്ന് എംഡിഎംഎ പിടിച്ചെന്നും ചിലർ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടെ ഒരു ബിയർ കഴിച്ചിരുന്നു. വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിർത്തിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോൾ അത് തെളിയുകയും ചെയ്തു.’ കോടതിയിൽ പെറ്റിയടച്ചാൽ മതിയെന്നു വളരെ വ്യക്തമായി പറഞ്ഞുവെന്നും ധന്യ വീഡിയോയിൽ പറയുന്നു.

BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026