BREAKING NEWS

ലഹരിക്കടത്തിലും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിലും മുസ്ലിങ്ങല്‍ക്ക് പങ്കുണ്ട്, ഇവര്‍ ഭീകരവാദ ഘടകങ്ങളെ വളർത്തുകയാണ്, വിദ്വേഷ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനെതിരെ കേസ്

· · 1 min read
Share: Copied!

കൊച്ചി: മുസ്ലിം സമൂഹത്തിനും മതനേതാക്കൾക്കുമെതിരെ അപകീർത്തികരവും വർഗ്ഗീയവിദ്വേഷം വളർത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബുവിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പിഡിപി നേതാവ് അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാർ ലഹരിമാഫിയക്കെതിരെ നടത്തുന്ന നിയമനടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ പശ്ചാത്തലമാക്കിയായിരുന്നു ആർവി ബാബുവിന്റെ സോഷ്യൽ മീഡിയ പ്രതികരണം.

ലഹരിക്കടത്തിലും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിലെ അംഗങ്ങൾക്ക് പങ്കുണ്ടെന്നും, ഇവർ സംസ്ഥാനത്തെ ഭീകരവാദ ഘടകങ്ങളെ വളർത്താൻ സഹായിക്കുകയാണെന്നും പോസ്റ്റിലൂടെ ഇദ്ദേഹം ആരോപിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. മുസ്ലിം സമൂഹത്തെയും ഇസ്‌ലാമിക പണ്ഡിതന്മാരെയും ലക്ഷ്യമിട്ട് അവഹേളിക്കാനും സമൂഹത്തിൽ വർഗ്ഗീയ ഭിന്നതയും ശത്രുതയും സൃഷ്ടിക്കാനും ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് ബാബു പ്രസ്താവനകൾ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, വ്യാജവിവരങ്ങൾ പ്രചരിപ്പിക്കൽ, പൊതുജനമധ്യത്തിൽ അപകീർത്തി വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആർവി ബാബുവിന് ഉടൻ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.

BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026
BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026