BREAKING NEWS

തള്ളിപ്പറഞ്ഞവർക്കുള്ള മറുപടി ഇതാ… പാലാ ന​ഗരസഭ ഇനി ‘പുളിക്കക്കണ്ടം’ തീരുമാനിക്കും, സ്വതന്ത്രരായി അങ്കത്തിനിറങ്ങിയ അഡ്വ. ബിനു മകൾ ദിയ, സഹോദരൻ ബിജു (പുളിക്കകണ്ടം) മിന്നും വിജയം

· · 1 min read
Share: Copied!

പാലാ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​റു​പ്പ് വ​സ്ത്ര​മ​ണി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം കുടുംബത്തെയിറക്കി കളിച്ച പു​തി​യ രാ​ഷ്ട്രീ​യ​പ​രീ​ക്ഷ​ണ​ത്തി​ൽ മിന്നും വിജയം. അതേസമയം 40 വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻറാ​യി​രു​ന്ന പി.​വി. സു​കു​മാ​ര​ൻ നാ​യ​ർ പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൻറെ മ​ക്ക​ളാ​ണ് ബി​നു​വും ബി​ജു​വും.

20 വ​ർ​ഷ​മാ​യി കൗ​ൺ​സി​ല​റാ​യ ബി​നു ഒ​രു ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യും ഒ​രു ത​വ​ണ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യും ര​ണ്ടു ത​വ​ണ സ്വ​ത​ന്ത്ര​നാ​യു​മാ​ണു ജ​യി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച ഏ​ക​യാ​ളാ​യി​രു​ന്നു ബി​നു. എന്നാൽ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജോസ് കെ മാണിയുടെ ആവശ്യപ്രകാരം ബി​നു​വി​നെ സി​പി​എം പു​റ​ത്താ​ക്കുകയായിരുന്നു.

അതേസമയം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളുമാണ് ബി​ജു. ഈ തെരഞ്ഞെടുപ്പിൽ മൂ​ന്നു പേ​രും സ്വ​ത​ന്ത്ര​രാ​യി ജീ​പ്പ് ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ക​ന്നി മ​ത്സ​ര​ത്തി​നി​റ​ങ്ങിയ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി ദി​യ മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ​നി​ന്ന് ബി​എ പ​ഠ​ന​ശേ​ഷം എം​ബി​എ പ​ഠ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ​

അഡ്വ. ബിനു പുളിക്കകണ്ടം -286, സനീഷ് സി.കെ ചാമക്കാലായിൽ -149, അജിത് വിജയൻ-38 എന്നിങ്ങനെയാണ് വോട്ട് നില. ബിജു പുളിക്കകണ്ടം-246, അഭിലാഷ് കണിയാത്ത്-151, വിനീഷ് -27 എന്നിങ്ങനെയാണ് വോട്ട് നില. ദിയ ബിനു പുളിക്കകണ്ടം – 279, ലീലാമണി -189, സ്മിത എസ് നായർ-95 എന്നിങ്ങനെയാണ് വോട്ട് നില. ബിനു 14-ാം വാർഡിലും ദിയ 15-ാം വാർഡിലും ബിജു 13-ാം വാർഡിലും സ്വതന്ത്രരായാണ് മത്സരിച്ചത്.
അതേസമയം മൂന്നു വാർഡിലും പടർന്നു കിടക്കുന്ന കുടുംബ ബന്ധങ്ങളുടെ വേരുകളാണ് മൂന്ന് പേർക്ക് തുണയായത്. മാത്രമല്ല സ്ഥാനാർഥികളെ നിർത്താതെ മൂന്നു വാർഡിലും പുളിക്കകണ്ടം കുടുംബത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നു. പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ യുഡി.എഫിന് സാധിച്ചാൽ ബിനു അടക്കം മൂന്നു പേരുടെ പിന്തുണ നിർണായകമാണ്.

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026