BREAKING NEWS

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം പിഴവായി; കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ ഒരു തെറ്റ് വന്നാൽ അൺഡു ചെയ്യാൻ പറ്റില്ലല്ലോ?വെള്ളാപ്പള്ളി വിഷയത്തിലും വീഴ്ച പറ്റി; ശബരിമല സ്വർണ്ണക്കൊള്ളയിൽ നടപടിയെടുത്ത് പോകണമായിരുന്നു‘: പി. രാജീവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തി മുൻ മന്ത്രി പി. രാജീവ്. “എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്” എന്ന മുദ്രാവാക്യം ശരിയായിരുന്നില്ലെന്നും അത് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിച്ചെന്നും പാർട്ടിയ്ക്കും അക്കാര്യം ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന പാർട്ടി നിലപാട് പലപ്പോഴും രേഖകളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും പി. രാജീവ് തുറന്നുപറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പിഴവുണ്ടായെന്നും പിന്നീട് അത് തിരുത്താൻ കഴിയാത്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

“കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ ഒരു തെറ്റ് വന്നാൽ അൺഡു ചെയ്യാൻ ഇവിടെ കഴിയില്ല. അനുഭവങ്ങളിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലായിട്ടുണ്ട്. സാങ്കേതിക കാര്യങ്ങൾ നോക്കേണ്ടിയിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കവർച്ച കേസിലും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ സംഘടനാപരമായ സാങ്കേതികതകളേക്കാൾ വിഷയത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി പരിശോധന നടത്തിയിരുന്നുവെങ്കിലും വികസന പ്രവർത്തനങ്ങളുടെ കരുത്തിൽ പ്രതിസന്ധി മറികടക്കാമെന്നാണ് കരുതിയിരുന്നതെന്നും പി. രാജീവ് വ്യക്തമാക്കി.

ഇറാന് തോൽക്കാൻ മനസ്സില്ല; തിളച്ചുകൊണ്ടിരുന്ന ന്യൂസിലൻഡിനെ 2-2ന് സമനിലയിൽ തളച്ചു; എലിജ ജസ്റ്റിന്റെ ഇരട്ടഗോളിനെതിരെ വല കുലുക്കി റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026