BREAKING NEWS

എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവുക എന്നതുതന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ താനടക്കമുള്ള എല്ലാവർക്കെതിരെയും വിമർശനവും സ്വയംവിമർശനവും ഉയർന്നിട്ടുണ്ട്. തങ്ങളെല്ലാം തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും കാരണം പരിശോധിച്ചിരുന്നു. എന്നാൽ, ആ പരിശോധനയൊന്നും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തിരുത്തൽ നടപടിയുമായി ശക്തമായി മുന്നോട്ട്‌പോവാൻ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

യോ​ഗത്തിൽ ഞാനടക്കമുള്ള എല്ലാവർക്കുമെതിരെ വിമർശനവും സ്വയം വിമർശനവും ഉയർന്നിട്ടുണ്ട്. എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനമാണെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്. അതെല്ലാം തിരുത്തും. തിരുത്തി പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകാനുള്ള ദൗത്യമാണ് ഞങ്ങൾക്കെല്ലാമുള്ളത്. അതേസമയം പാർട്ടിക്കുവേണ്ടിയാണെന്ന് പറഞ്ഞ് ചില ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാത്തരം ഇടപെടലുകളോടും യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങൾക്കും അടുത്തദിവസം മറുപടി പറയും. ജില്ലാ തലത്തിലും ഇതുപോലുള്ള വിപുലീകൃത കമ്മിറ്റികൾ യോഗംചേരുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അതുപോലെ കേന്ദ്ര ഏജൻസികൾകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരു പൊതുവേദി രൂപവത്കരിക്കുന്നതിനേപ്പറ്റി ആലോചിക്കും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയടക്കം ഇതിൽ പങ്കുചേർക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026