BREAKING NEWS

ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭപാത്രം നീക്കിയ സമയത്തും ക്രൂര പീഡനം, വിവാഹ സല്‍ക്കാരത്തിനടക്കം പണം വാങ്ങി, വിവാഹം കഴിഞ്ഞിട്ടും ഷിയാസ് ബന്ധം തുടര്‍ന്നെന്ന് 60കാരി

· · 1 min read
Share: Copied!

ഷിയാസ് കരീമിനെതിരെ സ്ത്രീ നൽകിയ ലൈം​ഗിക പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയെ ആണ് പീഡനത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഷിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. 2023 ലാണ് സംരംഭകയായ സ്ത്രീ സോഷ്യൽ മീഡിയ വഴി ഷിയാസിനെ പരിചയപ്പെടുന്നത്. ഏഴ് വ‍ർഷമായി ഇവ‍ർ കൊച്ചിയിലാണ് താമസിക്കുന്നത്.

2024ൽ പരാതിക്കാരിയും ഷിയാസും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടെ ജിം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 25 ലക്ഷത്തോളം കൈക്കലാക്കി.ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് പരാതിക്കാരിയുടെ ഗർഭപാത്രം നീക്കി. അതിന്റെ ചികിത്സയ്‌ക്കിടെയും ലൈം​ഗിക ചൂഷണം തുട‍ർന്നു. ഈ സമയതാണ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണെമെന്ന് ഷിയാസ് പറയുന്നത്. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് പണം വാങ്ങി.

വിവാഹത്തിന് ശേഷവും ഷിയാസ് അടുപ്പം തുടരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തു. കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായി. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടതോടെ ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026
BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026