BREAKING NEWS

‘മുഖ്യമന്ത്രി ചികിത്സയിലായതിനാൽ ദുരന്ത സ്ഥലം സന്ദർശിക്കാൻ കഴിയില്ല; പൂരം നടത്തിപ്പിൽ തീരുമാനമായിട്ടില്ല; നാളെ നടക്കുന്ന യോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടാകും‘: മന്ത്രി വി.എൻ. വാസവൻ

· · 1 min read
Share: Copied!

തൃശൂർ : മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ. എത്ര പേർ അപകടത്തിൽ പെട്ടു എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം ഇന്നത്തെ തിരച്ചിലിൽ കിട്ടി. ദുരന്ത പശ്ചാത്തലത്തിൽ സ്പെഷൽ ക്യാബിനറ്റ് ഇന്ന് നടക്കും; മന്ത്രി പറഞ്ഞു. ദുരന്തം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും വാസവൻ പറഞ്ഞു.

പൂരം നടത്തിപ്പിൽ തീരുമാനം നാളെയുണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. നാളെ നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും പൂരം നടത്തിപ്പിൽ അന്തിമതീരുമാനം ഉണ്ടാകുക. പൂരം നടത്തിപ്പിൽമായി തീരുമാനമെടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും വാസവൻ പറഞ്ഞു.

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026