BREAKING NEWS

യുവാവിന്റെ ആദ്യ ഭാര്യയുടെ മരണവും സംശയത്തിന്റെ നിഴലിൽ, യുവതി മരിച്ചത് അപസ്മാരത്തെ തുടർന്നോയെന്ന് അന്വേഷിക്കാൻ പോലീസ്!! ഭാര്യയെ സംശയം, വഴക്കിനിടെ യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, 25 കാരിക്ക് ദാരുണാന്ത്യം,

· · 1 min read
Share: Copied!

പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ഓട്ടോഡ്രൈവറായ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31) നെ കോടതി റിമാൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു, ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും നയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു വിവാഹം. രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ ഓരോ കുട്ടിയുമുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടു എന്നാണ് വിവരമെന്നും നിലവിലെ സാഹചര്യത്തിൽ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു.

പ്രതിയുമായി പോലീസും ഫൊറൻസിക് വിദഗ്ധരും ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

പുതിയ വീട് അടിച്ചുവാരാനെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയും യുവാവും ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ

BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026