BREAKING NEWS

സ്ലാബിനിടയിലൂടെ ഒരു കൈ പുറത്തേയ്ക്ക്; വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന കണ്ടത് രണ്ടു ദിവസമായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ! സംഭവത്തിൽ ദുരൂഹത

· · 1 min read
Share: Copied!

കോഴിക്കോട്: ഫുട്പാത്തിന് താഴെയുള്ള ഓടയിൽ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ കോഴിക്കോട് പുഷ്പ ജങ്ഷനിലാണ് സംഭവം. സ്ലാബിന് വശത്തുള്ള ദ്വാരത്തിലൂടെ ഇയാൾ കൈ പുറത്തിട്ടത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടു . തുടർന്ന് ബീച്ചിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

ചെമ്മങ്ങാട് സ്റ്റേഷനിൽനിന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സ്ലാബ് പൊളിച്ച ശേഷമാണ് യുവാവിനെ പുറത്തെത്തിച്ചത്. പിന്നീട് ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ രണ്ടുദിവസമായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും പറയുന്നത്. സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ വീണുപോകാനോ സാധ്യതയുള്ള മാൻഹോൾ ഇല്ല. ഓടയുടെ മുകൾ ഭാഗം മുഴുവൻ സ്ലാബിട്ട് മൂടിയിട്ടുമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

വീണയെ പഴുതുകളില്ലാതെ കുരുക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേയ്ക്ക് ഇഡി; ഉടൻ ചോദ്യം ചെയ്യും; റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകൾക്കുമൊപ്പം ബാങ്ക് ലോക്കറും പരിശോധിക്കും

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026