BREAKING NEWS

വീണയെ പഴുതുകളില്ലാതെ കുരുക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേയ്ക്ക് ഇഡി; ഉടൻ ചോദ്യം ചെയ്യും; റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകൾക്കുമൊപ്പം ബാങ്ക് ലോക്കറും പരിശോധിക്കും

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വീണാ വിജയനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉടൻ ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയിട്ടുണ്ട്. വീണയ്ക്ക് ഉടൻ സമൻസ് നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിൽ നടത്തിയ നിർണായക യോഗത്തിൽ കേസിലെ അന്വേഷണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല ഉത്തരവിന് പിന്നാലെയാണ് ഈ നീക്കം.

അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും ഇഡി കടന്നിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വീണാ വിജയന്റേതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കുന്നതും ഇഡി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ചോദ്യം ചെയ്യലിനുള്ള സമൻസ് നൽകുക. റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ എന്നിവയുടെ പരിശോധനയും പുരോഗമിക്കുകയാണ്.

കേസിൽ തുടർ നിയമനടപടികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പഴുതുകളില്ലാത്ത തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സി.എം.ആർ.എൽ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനത്തിന് സേവനം ലഭിക്കാതെയാണ് പണം നൽകിയതെന്ന ആരോപണമാണ് കേസിന്റെ അടിസ്ഥാനമായിരിക്കുന്നത്.

വേദനയുണ്ടെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ഓടി നടക്കാതിരിക്കാന്‍ ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചു, പനി കൂടി കുഴഞ്ഞുവീണിട്ടും മരുന്ന് നല്‍കിയില്ല, നാല് മാസത്തോളം ഒന്നരവയസുകാരന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍, എല്ലാം സമ്മതിച്ച് അമ്മയും രണ്ടാനച്ഛനും

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026