കൊച്ചി: ചോറ്റാനിക്കരയിലെ വീടിനുള്ളിൽ അവശനിലയിൽ അർദ്ധ നഗ്നയായി 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത സുഹൃത്ത് തല്ലുകേസിലെ പ്രതിയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു 19 കാരി. ഇവരുടെ കൈയിലുണ്ടായിരുന്ന മുറിവിൽ ഉറുമ്പരിച്ചിരുന്നു.
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് കയർ കഴുത്തിൽ കുരുക്കിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ പെൺകുട്ടി മർദനത്തിനിരയായതായും പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോറ്റാനിക്കരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് പെൺകുട്ടി താമസിച്ചിരുന്നത്. ദത്തെടുത്ത് വളർത്തുന്ന പെൺകുട്ടിയുമായി വഴക്കായിരുന്നതിൽ അമ്മ മാറിയാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ടാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. എന്നാൽ ഞായറാഴ്ച വീട്ടിലെത്തിയ ബന്ധുക്കളാണ് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. അതേസമയം ആക്രമണത്തിന് ഇരയായ പെൺകുട്ടി പോക്സോ കേസിലെ അതിജീവിതയാണ്. 2012ലാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴത്തെ ആക്രമണത്തിന് ആ കേസുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം