BREAKING NEWS

കുടുംബ പ്രശ്നം, മഞ്ചേശ്വരത്ത് കടയുടമയെ തോക്കിൻ മുനയിൽ നിർത്തി വെടിവയ്പ്പ്, ആക്രമണത്തിനു പിന്നിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരെന്ന് സ്ഥിരീകരണം, കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം

· · 1 min read
Share: Copied!

മഞ്ചേശ്വരം: മിയാപദവ് ബട്ടിപദവിൽ പട്ടാപ്പകൽ വെടിവയ്പ്പ്. കട ഉടമയായ ശുഹൈബ് മൊയ്ൻ ഷേഖിനെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് കടന്നുകളഞ്ഞു. ചാരനിറത്തിലുള്ള കാറിലെത്തിയ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കാപ്പ ചുമത്തപ്പെട്ടയാളാണെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു.

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ശുഹൈബും മച്ചംപാടി സ്വദേശിയായ ഒരാളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുണ്ടാസംഘം സ്ഥലത്തെത്തി ഭീഷണി മുഴക്കുകയും വെടിവയ്ക്കുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

‘എനിക്കെതിരെ വീഡിയോ ചെയ്യൂ, നിങ്ങൾക്കും വരുമാനം കിട്ടട്ടെ; ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം ’; ട്രോളുകളോട് അഖിൽ മാരാരുടെ പരിഹാസ മറുപടി

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026