CRIME

കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം

· · 1 min read
Share: Copied!

നെന്മാറ ഇരട്ടക്കൊലപാതകത്തിനുശേഷം മുങ്ങിയ ചെന്താമര ചില്ലറയൊന്നുമല്ല അന്വേഷണ സംഘത്തെ വലച്ചത്. ഇയാൾക്കായി കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം തുടങ്ങി എല്ലായിടത്തും തിരച്ചിൽ നടത്തി. കൂടാകെ തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പോലീസ്പരിശോധന നടത്തി.

തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകൾ, പാറമടകൾ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയിൽനിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇയാൾ വിഷം കഴിച്ചു വെള്ളത്തിൽ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്. അതോടൊപ്പം പോത്തുണ്ടി വനമേഖലയിലും സംഘം തിരച്ചിൽ നടത്തി.

ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ്‌ പിടിയിൽ; പിടിയിലായയുടൻ എനിക്കു വിശക്കുന്നു ഭക്ഷണം താ…ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനക്കൂട്ടം, രാത്രിയിലും സംഘർഷം, പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിവീശി, കുരുമുളക് സ്പേ പ്രയോ​ഗിച്ചുവെന്നും നാട്ടുകാർ

ഡോഗ് സ്ക്വാഡ് സൂചന നൽകിയ അയ്യപ്പൻകുന്ന് വനമേഖലയിൽ ഉൾപ്പെടെ തണ്ടർബോൾട്ട് നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. 2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയതിനു ശേഷം വനമേഖലയിലേക്കു കടന്ന ഇയാളെ സെപ്റ്റംബർ ഒന്നിനു പിടികൂടിയിരുന്നു. വനത്തിൽ ഒളിച്ചിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കാടിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ അന്നു പിടിയിലായത്. സജിതയുടെ കെ‍ാലപാതകം നടത്തിയ ചെന്താമര ഒളിച്ചിരുന്ന നെല്ലിയാമ്പതിയിലെ പാറക്കുന്നിലെ ഗുഹയിലും ചൊവ്വാഴ്ച തിരച്ചിൽ നടത്തി.

ഇരട്ടക്കൊലയ്ക്കു ശേഷം തിങ്കളാഴ്ച രാവിലെയും ചൊവ്വാഴ്ച പകലും പോലീസ് പലയിടത്തും തിരഞ്ഞു. ഇന്നലെ രാത്രിയിലെ തിരച്ചിൽ അതിസാഹസികമായിരുന്നു. നൂറിലധികം പോലീസും നാട്ടുകാരുമാണ് തിരച്ചിലിൽ പങ്കെടുത്തത്. ചെന്താമരയെ പലയിടത്തും കണ്ടതായി വിവരം ലഭിച്ചതോടെ ആ ഭാഗത്തെല്ലാം പൊലീസ് അന്വേഷിച്ചു. ചെന്താമരയുമായി മുഖസാദൃശ്യമുള്ള ഒരാൾ നെന്മാറയിൽനിന്നു ബസിൽ കയറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. ഇയാളെ പാലക്കാട് കോട്ടമൈതാനത്തു കണ്ടുവെന്നും ചിലർ പറഞ്ഞു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

കൂടാതെ പ്രതിനേരത്തേ ജോലി ചെയ്ത കോഴിക്കോട് തിരുവമ്പാടിയിലും പോലീസ് തിരച്ചിൽ നടത്തി. ഇതിനിടെ, ചെന്താമരയുടെ ഫോൺ തിരുവമ്പാടിയിൽ സ്വിച്ച് ഓൺ ആയെന്നു സൈബർ സെൽ കണ്ടെത്തി. പോലീസ് ലൊക്കേഷൻ കണ്ടെത്തി അവിടെയെത്തിയെങ്കിലും ചെന്താമരയുടെ പഴയ സഹപ്രവർത്തകനാണ് ഈ സിം ഉപയോഗിക്കുന്നതെന്നു കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റിൽ ചെന്താമര നേരത്തേ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അന്ന് ഒപ്പം ജോലി ചെയ്ത ആളാണ് ഇയാൾ.

തമിഴ്നാട്ടിലെ തിരുപ്പൂർ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ചെന്താമര ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ നാട്ടുകാരുടെ തിരച്ചിലിൽ പാടത്തുനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ നിന്നു സിം കാർഡും ബാറ്ററിയും മാറ്റിയ നിലയിലായിരുന്നു.

അതേസമയം ചെന്താമര പിടിയിലായതോടെ പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പോലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഏറെ സാഹസികമായാണു പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. ഒരു പതർച്ചയുമില്ലാതെയാണ് പ്രതി മൊഴി നൽകിയത്. സ്റ്റേഷൻ വളപ്പിനകത്ത് പോലീസും കോൺഗ്രസ് നേതാക്കളുമായി തർക്കം നടന്നു.

BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026