BREAKING NEWS

‘ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഇതാണ്; കുറെക്കാലമായി ആളുകളെന്നോട് സ്ഥിരമായി ചോദിക്കാറുള്ള കാര്യമാണത്’; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

· · 1 min read
Share: Copied!

കൊച്ചി: വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. വർഷങ്ങളായി പലരും തന്നോട് ചോദിക്കുന്ന ചോദ്യത്തിന് പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് രഞ്ജിനി മറുപടി നൽകിയത്.

ഇരുപതുകളുടെ കാലത്ത് വിവാഹത്തെക്കുറിച്ച് താൻ കാര്യമായി ചിന്തിച്ചിരുന്നില്ലെന്ന് രഞ്ജിനി പറഞ്ഞു. ആ പ്രായത്തിൽ പുതിയ ആളുകളെ പരിചയപ്പെടുകയും ഡേറ്റിങ് ഉൾപ്പെടെയുള്ള അനുഭവങ്ങളിലൂടെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുകയുമായിരുന്നു. ഒരു ബന്ധം അവസാനിപ്പിക്കുന്നതിനെ തെറ്റായി കാണുന്നില്ലെന്നും അതുകൊണ്ടുതന്നെ ചില ബന്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഒരു ബന്ധം വിവാഹത്തിലേക്ക് എത്തിക്കണമെന്നത് പലരുടെയും കാഴ്ചപ്പാടാണെങ്കിലും തനിക്ക് അത്തരമൊരു സങ്കൽപമില്ലെന്നും രഞ്ജിനി പറഞ്ഞു. ഒരു ബന്ധത്തിൽ തുടരുന്നതിനായി ആവശ്യത്തിലധികം വിട്ടുവീഴ്ച ചെയ്ത് ആത്മാഭിമാനം നഷ്ടപ്പെടുത്താൻ താൻ തയ്യാറല്ലെന്നും അത്തരമൊരു സാഹചര്യം വന്നാൽ ബന്ധത്തിൽനിന്ന് പിന്മാറാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും അവർ വ്യക്തമാക്കി.

30 വയസിനോട് അടുത്തപ്പോഴാണ് തന്നെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടങ്ങിയതെന്നും രഞ്ജിനി പറഞ്ഞു. വിവാഹത്തെക്കുറിച്ച് അധികം ചിന്തിക്കാതിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് താൻ വളർന്ന കുടുംബസാഹചര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ഏഴാം വയസിലാണ് അച്ഛൻ മരിച്ചത്. അമ്മ മാത്രമുണ്ടായിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നതിനാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യം അടുത്തുനിന്ന് മനസിലാക്കാനുള്ള സാഹചര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

തന്നെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അമ്മ ഒരിക്കലും വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി. അമ്മയ്ക്കും തന്നെ നന്നായി അറിയാവുന്നതുകൊണ്ടാണ് വിവാഹത്തിനായി സമ്മർദം ചെലുത്താതിരുന്നതെന്നും അവർ പറഞ്ഞു.

ഭാവിയിൽ വിവാഹം കഴിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ തീരുമാനമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. നാളെയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചാണ് കൂടുതൽ ശ്രദ്ധയെന്നും രഞ്ജിനി വ്യക്തമാക്കി.

 

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026