CRIME

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

· · 1 min read
Share: Copied!

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ലെ വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ അർദ്ധ ന​ഗ്നയായി 19 വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്ത് പോലീസ് ക​സ്റ്റ​ഡി​യി​ൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​ഹൃ​ത്ത് ത​ല്ലു​കേ​സി​ലെ പ്ര​തി​യാ​ണ്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പെ​ൺ​കു​ട്ടി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ അ​ർ​ധ​ന​ഗ്ന​യാ​യി അ​വ​ശ​നി​ല​യി​ൽ വീടിനുള്ളിൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ക​യ​ർ മു​റു​കി പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു 19 കാരി. ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ ഉ​റു​മ്പ​രി​ച്ചി​രു​ന്നു.
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​യ​താ​ണോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. കൂടാതെ പെ​ൺ​കു​ട്ടി മ​ർ​ദ​ന​ത്തി​നി​ര​യാ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചോ​റ്റാ​നി​ക്ക​ര​യി​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് പെ​ൺ​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി വ​ഴ​ക്കാ​യി​രു​ന്ന​തി​ൽ അ​മ്മ മാ​റി​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് അ​വ​ശ​നി​ല​യി​ൽ പെൺകുട്ടിയെ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​ണ്. 2012​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് ആ ​കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാഥമിക വിവരം

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026