BREAKING NEWS

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

· · 1 min read
Share: Copied!

പത്തനംതിട്ട: ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്ഐയെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച് നിലത്തടിച്ചു പരുക്കേൽപ്പിച്ചു. വിദ്യാർഥിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്ഐയും പോലീസുകാരനും സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാർഥിയെ കണ്ടത്. കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ എസ്ഐ പറഞ്ഞപ്പോൾ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്ഐ കുട്ടിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം

ഈ സമയത്താണ് പിന്നിൽനിന്ന് വിദ്യാർഥി കഴുത്തിനു പിടിച്ച് നിലത്തടിച്ചത്. താഴെ വീണ എസ്ഐയുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്ഐതന്നെ പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ ലോക്കപ്പിൽക്കിടന്നും ബഹളംവച്ചു. മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര

BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026