മലയാള സിനിമയിൽ ദീർഘകാലമായി പി ആർ ഒ ആയി പ്രവർത്തിക്കുന്ന
പ്രശസ്തനായ എ എസ് ദിനേശ് എഴുതിയ ഏറേ ശ്രദ്ധേയമായ “നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.
അതിനോടനുബന്ധിച്ച്ആ പുസ്തകത്തിൻ്റെ കവർ പേജ് മാക്ട ഭാരവാഹികളായ ജോഷി മാത്യു, ശ്രീകുമാർ അരൂക്കുറ്റി,സജിൻ ലാൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.





