BREAKING NEWS

വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പിടിയിലായത്.

പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് മൂവരേയും പിടികൂടിയത്. അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

അതേസമയം ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ചു സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകൾ. വന്ന് വിൽപന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബ പ്രശ്നം, മഞ്ചേശ്വരത്ത് കടയുടമയെ തോക്കിൻ മുനയിൽ നിർത്തി വെടിവയ്പ്പ്, ആക്രമണത്തിനു പിന്നിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരെന്ന് സ്ഥിരീകരണം, കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം

BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026