BREAKING NEWS

‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക് ആശാപ്രവർത്തകരുടെ മറുപടി

· · 1 min read
Share: Copied!

തിരുവനന്തപുരം: ആവശ്യത്തിന് സമയം കിട്ടിയിട്ടും ഓണറേറിയം വർധിപ്പിക്കാത്ത എൽ.ഡി.എഫ്. സർക്കാരിന് ആശമാരുടെ വിമർശനം. സമയം കിട്ടിയിട്ടും പുലിയെ പ്രസവിച്ചില്ലല്ലോയെന്നായിരുന്നു പത്രസമ്മേളനത്തിൽ ആശപ്രവർത്തകരുടെ ചോദ്യം. ആശമാർക്ക് ഓണറേറിയം 3000 രൂപ വർധിപ്പിച്ചതിനെ മുൻധനമന്ത്രി കെ.എൻ. ബാലഗോപാൽ വിമർശിച്ചിരുന്നു. ‘മല എലിയെ പ്രസവിച്ചപോലെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസവിക്കാൻ ഒരുപാട് സമയമുണ്ടായിരുന്നു. എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും. പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി. അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി – പ്രവർത്തകർ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ആശമാരെ പരിഗണിച്ചതിനും ഓണറേറിയം ഉയർത്തിയതിലും സന്തോഷമുണ്ട്. വേതനവർധന പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും യു.ഡി.എഫിനും നന്ദി പ്രകടിപ്പിച്ച് വിജയാഘോഷം സംഘടിപ്പിക്കും.

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026