BREAKING NEWS

‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

· · 1 min read
Share: Copied!

ബെംഗളൂരു: ആത്മഹത്യ ചെയ്ത ആരാധകന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി കന്നഡ നടൻ യഷ്. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശം സമൂഹത്തിന് നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അങ്ങനെ ചെയ്താൽ തെറ്റായ കീഴ്വഴക്കത്തിന് വഴിയൊരുങ്ങുമെന്നും യഷ് പറഞ്ഞു. ഇന്ത്യ ടി.വിയുടെ ‘ആപ് കീ അദാലത്’ പരിപാടിയിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

2021 ഫെബ്രുവരിയിലാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൊടിദൊഡ്ഡി ഗ്രാമത്തിൽ രാമകൃഷ്ണ (25) എന്ന യഷിന്റെ ആരാധകൻ മരിച്ചത്. തന്റെ സംസ്‌കാരച്ചടങ്ങിൽ നടൻ യഷും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കണമെന്ന ആഗ്രഹം ഇയാൾ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തെങ്കിലും യഷ് എത്തിയിരുന്നില്ല.

ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങൾക്ക് പിന്നാലെ താൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നത് മറ്റുള്ളവരിൽ തെറ്റായ ചിന്താഗതി ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് യഷ് പറഞ്ഞത്.

‘ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ ഞാൻ വരുമെന്ന് മറ്റുള്ളവർ കരുതാൻ സാധ്യതയുണ്ട്. ആ ചിന്താഗതി തന്നെ തെറ്റാണ്. ഒരാൾ മരിച്ചതിന് ശേഷം ഞാൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതുകൊണ്ട് എന്താണ് കാര്യം? ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ മരണത്തിൽ എനിക്ക് ഏറെ വിഷമവും സങ്കടവുമുണ്ടായിരുന്നു. എന്നാൽ ഞാൻ അവിടെ പോയിരുന്നെങ്കിൽ മറ്റുള്ളവരും അത് പിന്തുടരാൻ സാധ്യതയുണ്ടായിരുന്നു’, യഷ് വ്യക്തമാക്കി.

തന്നെ കാണണമെന്ന ആഗ്രഹമുള്ള ആരാധകർ എന്തെങ്കിലും നേട്ടം കൈവരിച്ചശേഷം തന്നെ സമീപിച്ചാൽ കഴിയുന്നത്ര അവർക്കൊപ്പം നിൽക്കാൻ ശ്രമിക്കുമെന്നും യഷ് പറഞ്ഞു. എന്നാൽ, ഇത്തരം സംഭവങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരെങ്കിലും എന്തെങ്കിലും നേട്ടം കൈവരിച്ച ശേഷം യഷ് വരണമെന്ന് ആവശ്യപ്പെട്ടാൽ, സാധിക്കുന്ന സാഹചര്യത്തിൽ ഞാൻ പോകാൻ ശ്രമിക്കും. എന്നാൽ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമായി മാറും. അതുകൊണ്ടാണ് അന്ന് ഞാൻ പോകാതിരുന്നത്’, യഷ് പറഞ്ഞു.

അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ആണ് യഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026