BREAKING NEWS

പരീക്ഷയിൽ മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ

· · 1 min read
Share: Copied!

കൊല്ലം; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ് നജാദ്.

അതേസമയം അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് അഹമ്മദ് നജാദ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ പരീക്ഷയിൽ അഹമ്മദ് നജാദിനു മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നു വിദ്യാർഥി പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതിൽ മനം നൊന്താണ് അഹമ്മദ് നജാദ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇതിനിടെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജിലെത്തി പ്രതിഷേധിച്ചു. എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരുമായി ചർച്ച നടത്തി. പിന്നാലെ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻ‍ഡ് ചെയ്യാൻ തീരുമാനിച്ചതായി കോളേജ് അറിയിച്ചു.

കാലടി സർവകലാശാലയിൽ പ്രതീകാത്മകമായി വി സി സിസ തോമസിന്റെ ശവസംസ്കാരം നടത്തി എസ്എഫ്ഐ!! പിന്നാലെ നടന്നത് വി സിയുടെയല്ല, ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ചുള്ള പ്രതിഷേധ നാടകമെന്ന് വിശദീകരണം

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026