ഭാഷയുടെ അതിരുകൾ മറികടന്ന് ദക്ഷിണേന്ത്യൻ പ്രേക്ഷകരിലേക്കുള്ള മനോരമമാക്സിന്റെ പുതിയ ചുവടുവെപ്പ്. മികച്ച കണ്ടന്റുകളിലൂടെ മലയാളികൾക്കിടയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച മനോരമമാക്സ്, മലയാളത്തിനപ്പുറത്തേക്ക് തങ്ങളുടെ സ്ട്രീമിംഗ് സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നു. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യുന്ന ‘കാട്ടാളൻ’ ആണ് മനോരമമാക്സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിംഗ്-റിലീസ് സംരംഭം.
വിവിധ ഭാഷകളിലെ കഥകളെ ഒരുപോലെ സ്വീകരിക്കുന്ന പ്രേക്ഷകതാൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മലയാളം കണ്ടന്റിന് കൂടുതൽ വിപണികളിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മനോരമമാക്സ് തേടുകയാണ്. ‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്‌ഫോം. മലയാളത്തിൽ നിന്നുള്ള ഒരു കഥ അതത് ഭാഷകളിൽ ആസ്വദിക്കാൻ ഈ ഭാഷകളിലെ പ്രേക്ഷകർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.മാസ് ആക്ഷൻ, ശക്തമായ പ്രകടനങ്ങൾ, സംഗീതം എന്നിവയിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള അവതരണമാണ് ‘കാട്ടാളൻ’ ഒരുക്കുന്നത്.
ഐവറി കാർട്ടൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘കാട്ടാളൻ’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്. ദയയ്ക്ക് ഇടമില്ലാത്ത, കരുത്തും അതിജീവനവും നിർണായകമാകുന്ന ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ചിത്രത്തിൽ ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
‘കാട്ടാളൻ’ ഇപ്പോൾ മനോരമമാക്സിൽ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യുന്നു.കാട്ടാളൻ – അഭിനേതാക്കൾ: ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ.




