BREAKING NEWS

ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളല്ല വേണ്ടത്, അമേരിക്കയെ തീർക്കണം, അവരെ പരാജയപ്പെടുത്തി മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ…അമേരിക്ക- ഇസ്രയേലുമായുള്ള പോരാട്ടം നിത്യയുദ്ധം!! യുഎസുമായുള്ള നയതന്ത്ര ചർച്ചകളെ എതിർത്ത് ‘സൂപ്പർ വിപ്ലവകാരികൾ അഥവാ ‘ജെബ്ഹെ-യെ പായ്ദാരി’

· · 1 min read
Share: Copied!

ടെഹ്റാൻ: അമേരിക്കയുമായുള്ള ഇറാന്റെ നയതന്ത്ര ചർച്ചകൾക്കെതിരെ ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ ‘ജെബ്ഹെ-യെ പായ്ദാരി’ രംഗത്ത്. ഇവിടെ ചർച്ചകളിലൂടെയല്ല, മറിച്ച് അമേരിക്കയെ പരാജയപ്പെടുത്തിക്കൊണ്ട് മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ എന്ന് ഇവർ ആവശ്യപ്പെടുന്നു. ‘സൂപ്പർ വിപ്ലവകാരികൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭാഗം, നിലവിലെ ചർച്ചകൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടുവരുന്നത്.

അതേസമയം പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഭാഗം ഇറാൻ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായത്. അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള പോരാട്ടം നിത്യയുദ്ധമായി കാണുന്ന ഇവർ, ഷിയാ ഭരണകൂടത്തിന്റെ നിലനിൽപ്പിനായി വിട്ടുവീഴ്ചയില്ലാത്ത മതപരമായ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും മുഖ്യ ചർച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഗർ ഘാലിബാഫിനെയും ഇവർ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു.

മാത്രമല്ല ഇറാനിലെ രാഷ്ട്രീയ- മത സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും വലിയ സ്വാധീനമുള്ള വിഭാഗമാണിത്. ഈ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ സയീദ് ജലീലിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.3 കോടി വോട്ടുകൾ ലഭിച്ചിരുന്നു. ചർച്ചാ സംഘത്തിലെ ഏഴ് അംഗങ്ങൾ സർക്കാരിനു പിന്തുണ നൽകുന്ന പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചത് ഭരണകൂടത്തിനുള്ളിലെ ഭിന്നത വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനിൽ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് വലിയ റാലികളാണ് ഈ വിഭാഗം സംഘടിപ്പിക്കുന്നത്.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തന്ത്രപരമായ പിഴവാണെന്ന് ഇവർ വാദിക്കുന്നു. ഇറാനിലെ മറ്റ് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, നിലവിലെ ഭരണകൂടത്തിന് ഈ തീവ്ര നിലപാടുകാർ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026