BREAKING NEWS

‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ, യുദ്ധത്തിനായുള്ള വെല്ലുവിളിയോ?

· · 1 min read
Share: Copied!

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തിടത്തോളം എണ്ണവില ഉയരുമെന്നും നാവിക ഉപരോധത്തിനെതിരെ ചെറുത്തുനില്പ്പ് തുടരുമെന്നുമാണ് ഇറാൻ പറയുന്നത്. നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്നാണ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫിന്റെ വെല്ലുവിളി. വേണമെങ്കിൽ എല്ലാ കിണറുകളുടെയും നിലവിലെ സ്ഥിതി തുറന്നു കാണിക്കാം. നിലവിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ എണ്ണവില 140 ഡോളറിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

ഉപരോധം ഇറാന്റെ എണ്ണസംഭരണ ശേഷി തകർക്കുമെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി അവകാശപ്പെട്ടത്. നാവിക ഉപരോധത്തെ മറികടക്കാൻ കരവഴിയുള്ള കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് ഇറാന്റെ മറുപടി.അതിനിടെയാണ് പാക്കിസ്ഥാൻ ആറ് കരറൂട്ടുകൾ തുറന്നത്.

നിലവിൽ സമാധാന ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇനി ആക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന അഭിപ്രായം പുടിൻ പങ്കുവയ്ക്കുകയുണ്ടായി. എന്തായാലും അന്തിമ തീരുമാനം അമേരിക്ക പുറത്തുവിട്ടിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ വീണ്ടും തുറന്നയുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026