BREAKING NEWS

ഡോക്ടര്‍മാരെന്ന് വിശ്വസിപ്പിച്ച് വീട് വാടകയ്ക്കെടുത്തു, പിന്നീട് യുവതികളെ എത്തിച്ച് പെണ്‍വാണിഭം, രണ്ട് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരത്ത്  രണ്ട് ബംഗ്ലാദേശി യുവതികളുള്‍പ്പെടെ  പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍.  കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം പോലീസും കേരള ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

കാര്യവട്ടത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഈ മാസം ആദ്യമാണ് സംഘം ഇവിടെ താമസം തുടങ്ങിയത്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വീട് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സംഘം തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പിടിയിലായ രണ്ട് ബംഗ്ലാദേശി യുവതികള്‍ക്കെതിരെ പാസ്പോര്‍ട്ട് നിയമപ്രകാരം അനധികൃത താമസത്തിന് കേസെടുത്തു. പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ആറുപേരെയും കസ്റ്റഡിയിലെടുത്തു. എ.ടി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴക്കൂട്ടം പോലീസ് രാത്രിയോടെ വീട് വളയുകയായിരുന്നു. ബംഗ്ലാദേശി യുവതികള്‍ക്കെതിരെയും പെണ്‍വാണിഭ സംഘത്തിനെതിരെയും രണ്ട് പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വ്യാജ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
13 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026