BREAKING NEWS

സ്കൂളിലേക്ക് പോകും വഴി മണ്ണിനടിയില്‍ എന്തോ ഒരനക്കം!!! പരിശോധിച്ചപ്പോള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ, കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് വിദ്യാര്‍ത്ഥികള്‍, കുറ്റക്കാര്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

ഷില്ലോങ്: മേഘാലയയിലെ റി ഭോയ് ജില്ലയിൽ നവജാതശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂളിലേക്ക് പോകും വഴി മണ്ണനടിയിൽ അസാധാരണമായ എന്തോ ഒന്ന് കണ്ടതിനെ തുടർന്ന് കുട്ടികൾ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.

കുട്ടികൾ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും മൗഹാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നോങ്‌പോയിലെ സിവിൽ ആശുപത്രിയിലേക്ക് പിന്നീട് കുഞ്ഞിനെ മാറ്റി. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേ സമയം കുട്ടികളുടെ ധീരമായ പ്രവൃത്തിയെ നിരവധി പേർ പ്രശംസിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി.

ക്രൂരപ്രവൃത്തിയിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
13 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026