BREAKING NEWS

F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം

· · 1 min read
Share: Copied!

ഇറാൻ: ഇറാനെതിരെ സൈനിക ശക്തി വർധിപ്പിച്ച് അമേരിക്ക വ്യാപകമായ സമുദ്ര ഉപരോധം ആരംഭിച്ചു. ഇറാനിലെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ലക്ഷ്യമിട്ട് 15-ത്തിലധികം യുദ്ധക്കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ നീക്കത്തിന്റെ ഭാ​ഗമായി അറേബ്യൻ കടലിൽ പ്രവർത്തിക്കുന്ന യുഎസ്എസ് ട്രിപ്പോളി (LHA-7) മറ്റ് കപ്പലുകളെല്ലാം യുഎസ് വിന്യസിപ്പിച്ചു.

അമേരിക്കൻ സൈന്യത്തിൻ്റെ മധ്യകമാൻഡായ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചതനുസരിച്ച് ജിഎംടി സമയം ഉച്ചയ്ക്ക് 2 മണിക്ക് ഉപരോധം പ്രാബല്യത്തിൽ വന്നു. ഇതോടെ ഇറാൻ്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളും നിരീക്ഷണത്തിനും വിധേയമാകും. എന്നാൽ ഹോർമുസ് കടലിടുക്ക് വഴി ഇറാനല്ലാത്ത രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് തടസമുണ്ടാകില്ലെന്നും CENTCOM വ്യക്തമാക്കി.

USS Tripoli (LHA-7) യിൽ നിന്ന് ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേ വിമാനങ്ങളും വിന്യസിച്ച് ശക്തമായ വ്യോമ-നാവിക കൈവശം ഉറപ്പാക്കിയിരിക്കുകയാണ് അമേരിക്കയിപ്പോൾ. അതേസമയം കൂടുതൽ എഫ്-35ബി വിമാനങ്ങൾ ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നത് പ്രത്യേകതയാണ് ഈ കപ്പലിനുള്ളത്.

ഇതിനിടെ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഉപരോധ മേഖലയ്ക്ക് സമീപം എത്തുന്ന ഇറാൻ്റെ ‘ഫാസ്റ്റ് അറ്റാക്ക്’ ബോട്ട് തൽക്ഷണം നശിപ്പിക്കുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാൻ്റെ നാവികസേനയുടെ ഭൂരിഭാഗവും തകർത്തതായി ട്രംപ് അവകാശപ്പെട്ടു.

അതേസമയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടായിരിക്കെ തന്നെ അമേരിക്ക ഈ ഉപരോധം നടപ്പിലാക്കിയതോടെ മധ്യപൂർവ്വേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നിരിക്കുകയാണ്. അതിനപ്പുറംഇറാൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026