BREAKING NEWS

രണ്ടുവള്ളത്തിലും കാലിടാനാകില്ല… വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ? രണ്ടിലൊന്ന് അമേരിക്ക തീരുമാനിക്കണം!! ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല, വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്- ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രം​ഗത്ത്. വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ എന്ന കാര്യത്തിൽ അമേരിക്ക വ്യക്തമായ തീരുമാനമെടുക്കണമെന്ന് അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരസ്യ പ്രതികരണവുമായി അരാഗ്ചി രം​ഗത്തെത്തിയതേ.

ഇറാൻ- യുഎസ് വെടിനിർത്തൽ നിബന്ധനകൾ വളരെ വ്യക്തമാണ്. ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടിലൊന്ന് അമേരിക്ക തിരഞ്ഞെടുത്തേ മതിയാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ലെബനനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾ ലോകം കാണുന്നുണ്ട്. തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്നും വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലെബനനിൽ ഇപ്പോൾ നടത്തുന്ന വ്യോമാക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026