BREAKING NEWS

‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’; പ്രതീക്ഷകളെ മറികടന്ന് ഇന്ത്യ മുന്നേറുന്നുവെന്ന് മോദിയുടെ കുറിപ്പ്; ആദ്യപാദത്തിൽ ജിഡിപി 7.8 ശതമാനം, ‘വലിയനേട്ടം‘ എന്ന് പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.8 ശതമാനം രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഡിപി വളർച്ചയിലെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’ എന്നായിരുന്നു എക്‌സിൽ പങ്കുവെച്ച കുറിപ്പിലെ മോദിയുടെ പ്രതികരണം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ വളർച്ച തൊട്ടുമുൻപത്തെ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവാണ്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ കാലയളവിലെ 6.9 ശതമാനത്തെ അപേക്ഷിച്ച് വളർച്ച ഉയർന്നിട്ടുണ്ട്.

ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഏഴുശതമാനം ജിഡിപി വളർച്ചയാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനത്തേക്കാൾ 0.8 ശതമാനം അധിക വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഐ.ടി., പ്രൊഫഷണൽ സർവീസ് തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വളർച്ചയ്ക്ക് പ്രധാനമായും സഹായകമായത്.

ജിഡിപി വളർച്ചയെ വലിയ നേട്ടമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ അസ്ഥിരതകൾക്കിടയിലും എണ്ണവില വർധനയും വിതരണശൃംഖലയിലെ പ്രതിസന്ധികളും നേരിട്ടുകൊണ്ടാണ് ഇന്ത്യ ഈ വളർച്ച കൈവരിച്ചതെന്ന് മോദി പറഞ്ഞു.

‘2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിലെ 7.8 ശതമാനമെന്ന മാതൃകാപരമായ ജിഡിപി വളർച്ച വലിയനേട്ടമാണ്. ആഗോള അസ്ഥിരതകൾക്കിടയിലും എണ്ണവിലവർധനയും വിതരണശൃംഖലയിലെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇത്തരമൊരു വളർച്ച നേടാനായത് ജനങ്ങളുടെ കൂട്ടായ കരുത്തുകൊണ്ടാണ്. ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു, ഒരിക്കൽക്കൂടി’ എന്നായിരുന്നു മോദിയുടെ കുറിപ്പ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026