BREAKING NEWS

മുത്തേ നീ കളത്തിലിറങ്ങിയില്ലായിരുന്നെങ്കിൽ…. വൈൽഡ് കാർഡ് എൻ‍ട്രിയിൽ കളത്തിലിറങ്ങി 7 ഫോറടക്കം 87 റൺസിന്റെ വെടിക്കെട്ട് ബാറ്റിങ്, ഒപ്പം പൊന്നിന്റെ വിലയുള്ള രണ്ട് വിക്കറ്റും സ്വന്തമാക്കി ഷഫാലി വര്‍മ

· · 1 min read
Share: Copied!

മുംബൈ: ഒരു പക്ഷെ പ്രതിക റാവലിനു പരുക്കേറ്റില്ലായിരുന്നെങ്കിൽ, പകരക്കാരിയായി ഷഫാലി വര്‍മ ടീമിൽ ഇടംപിടിച്ചില്ലായിരുന്നെങ്കിൽ… ഈ ഫൈനലിൽ കളിയുടെ ​ഗതി തന്നെ മാറിയേനെ… വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടത്തിനു മുന്‍പായാണ് പരുക്കേറ്റ ഓപ്പണര്‍ പ്രതിക റാവലിനു പകരം ഷഫാലി വര്‍മ ടീമിലെത്തിയത്.

പിന്നീട് ഫൈനലിലേക്കെത്തുമ്പോൾ ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ അടിച്ചുകൂട്ടിയ 298 റൺസിൽ നെടുംതൂ‍ണായത് ഷഫാലി വര്‍മ തന്നെയാണെന്നു പറയാം. സെഞ്ചുറിക്ക് 13 റൺസ് അകലെ ഷഫാലി വീണെങ്കിലും ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ ആ ഇന്നിങ്സിനു കഴിഞ്ഞു. അവിടം കൊണ്ടും തീർന്നില്ല. രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. 31 പന്തിൽ 25 റൺസെടുത്ത സുനെ ലൂസിന്റേയും 4 റൺസെടുത്ത മരിസാൻ കാപ്പിന്റേയും വിക്കറ്റുകളാണ് ഷഫാലി സ്വന്തമാക്കിയത്. 35 പന്തിൽ 23 റൺസെടുത്ത ടാസ്മിൻ ബ്രിട്ട്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ബ്രിട്ട്സിനെ അമൻജോത് കൗർ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നാലെ റൺസൊന്നുമെടുക്കുന്നതിനു മുൻപേ അനെകെ ബോഷിനെ ശ്രീ ചരണി എൽബിഡബ്ല്യുവിൽ കുരുക്കി. 29 പന്തിൽ 16 റൺസെടുത്ത സിനാലോ ജഫ്തയുടെ വിക്കറ്റ് ദീപ്തി ശർമയും സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 32 ഓവറിൽ 5 വിക്കറ്റ് നഷ്‌‌ടത്തിൽ 166 എന്ന നിലയിലാണ്. 80 റൺസുമായി ക്യാപ്റ്റൻ ലോറ വോൾവാർഡും 18 റൺസുമായി ആനെറി ഡെർക്സെനുമാണ് ക്രീസിൽ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകകപ്പിലേക്ക് പകരക്കാരിയായി നടന്നുകയറിയ ഷെഫാലിയുടെയും (78 പന്തിൽ 87), ദീപ്തി ശർമയുടെയും (58 പന്തിൽ 58) അർധസെഞ്ചുറിയുടേയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. അവസാന ഓവറുകളിൽ അടിച്ചുകളിച്ച വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ (24 പന്തിൽ 34) റൺസിന്റെ പിൻബലത്തിലാണ് ഇന്ത്യ 298 എന്ന മാന്യമായ സ്കോറിലെത്തിയത്.

സെമിയിലെ ഹീറോ ജമിമ (24)യും പുറത്ത്, ഷെഫാലി വീണത് സെഞ്ചുറിക്ക് 13 റൺസ് അകലെ, ഇന്ത്യ 3 ന് 196, കൗറും ദീപ്തിയും ക്രീസിൽ

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026