BREAKING NEWS

മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടു, യുവതിയുടെ നില ​ഗുരുതരം, ആന്തരിക രക്തസ്രാവം!! പ്രതി പിടിയിൽ… ട്രാക്കിൽ കിടന്ന യുവതിയെ വർക്കല സ്റ്റേഷനിൽ എത്തിച്ചത് എതിരെവന്ന മെമുവിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ യാത്രക്കാരൻ ചവിട്ട് ട്രാക്കിലേക്കിട്ടു . ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം.

സംഭവത്തിൽ സുരേഷ് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി സഞ്ചരിച്ച ട്രെയിനിലെ യാത്രക്കാരനായ ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു. പ്രതിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ വാതിലിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സുരേഷ് കുമാർ മദ്യലഹരിയിൽ ആക്രമണം നടത്തിയതെന്ന് യുവതിയ്​ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.

അതേസമയം പുറത്തേക്കു വീണ് സാരമായി പരുക്കേറ്റു ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കൂടാതെ ആന്തരിക രക്തസ്രാവമുണ്ടെന്നാണ് പ്രാഥമിക വിവരം.

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026