BREAKING NEWS

കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ

· · 1 min read
Share: Copied!

മോസ്‌കോ: യുക്രൈൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപ്പിടിച്ച ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിൽനിന്ന് 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച റഷ്യൻ കരിങ്കടൽ തീരത്താണ് ‘അഫ്രാമാക്‌സ് റിയോ’ എന്ന എണ്ണക്കപ്പലിന് തീപ്പിടിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള സംഘം അടിയന്തര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. റഷ്യയിലെ തെക്കൻ ക്രാസ്‌നോദാർ മേഖലയിലെ സിറിയസ് ഫെഡറൽ ടെറിട്ടറിയുടെ തീരത്താണ് സംഭവം. കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് സമീപത്തെ ബീച്ചുകൾ അടച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തീരപ്രദേശത്തേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിലും സമീപപ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റൊമാനിയൻ തീരത്തിന് സമീപം യുക്രൈനിലേക്ക് ചരക്കുമായി പോയ ധാന്യക്കപ്പലുകൾക്ക് നേരെയും റഷ്യ ആക്രമണം നടത്തിയിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026