BREAKING NEWS

തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരി​ഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: മാലിന്യമുക്ത കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നത രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിനായി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. ‘നിർമലം’ പദ്ധതിക്ക് പിന്നാലെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലാണ് മറ്റൊരു പദ്ധതി കൂടി ആരംഭിച്ചത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് ‘ഐസി 100 ചലഞ്ച്’ എന്ന പേരിൽ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത്.

പ്രിൻസിപ്പൽ ഡയറക്ടർക്ക് പദ്ധതിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനാണ് രണ്ട് പദ്ധതികൾ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ബന്ധപ്പെട്ടവർക്കിടയിലെ സംസാരം. അതേസമയം, ‘ഐസി 100 ചലഞ്ചി’ൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് കാര്യമായ പങ്കാളിത്തമില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മാലിന്യമുക്ത കേരളം എന്ന ഒരേ ലക്ഷ്യത്തോടെ തദ്ദേശ വകുപ്പ് രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നിലെ ഭരണതല തർക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നത പദ്ധതികളുടെ ഏകോപനത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുമോ എന്നതും ശ്രദ്ധേയമാണ്.

 

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026