BREAKING NEWS

റീ​ലു​ക​ൾ നി​ർ​മി​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി യുവാക്കളെ അ​ടി​മ​ക​ളാ​ക്കു​ന്നു, ഇ​ന്ത്യ​യി​ൽ ഒ​രു ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​കു​ന്നി​ല്ല!! രാ​ജ്യ​ത്തെ 40 കോ​ടി യു​വാ​ക്ക​ളു​ടെ വേ​ദ​ന, ഡാ​റ്റ, സ​മ്പ​ത്ത് വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്- രാ​ഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

പ്ര​യാ​ഗ്‌​രാ​ജ്: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പോ​രാ​യ്മ​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂക്ഷമായി വി​മ​ർ​ശി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ഒ​രു ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് യു​വാ​ക്ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​യാ​ഗ്‌​രാ​ജി​ൽ ന​ട​ന്ന ഛാത്രോം ​കി ഗൂ​ഞ്ച് പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

രാജ്യത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ വാ​തി​ലു​ക​ളും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷാ ചോ​ദ്യ പേ​പ്പ​റു​ക​ൾ ചോ​രു​ന്ന​തും സ​മ്പ​ന്ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം ന​ൽ​കി അ​വ സ്വ​ന്ത​മാ​ക്കു​ന്ന​തും രാ​ജ്യ​ത്ത് സാ​ധാ​ര​ണ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നമ്മുടെ രാ​ജ്യ​ത്തെ 40 കോ​ടി യു​വാ​ക്ക​ളു​ടെ വേ​ദ​ന, ഡാ​റ്റ, സ​മ്പ​ത്ത് എ​ന്നീ മൂ​ന്ന് വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡാ​റ്റ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ്. പ​ക​രം യു​വാ​ക്ക​ൾ​ക്ക് റീ​ലു​ക​ൾ നി​ർ​മി​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി അ​വ​രെ ഒ​രു ത​ര​ത്തി​ൽ അ​ടി​മ​ക​ളാ​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

യു​വ​ത്വ​വും ഡാ​റ്റ​യും ചേ​ർ​ന്ന​താ​ണ് 21-ാം നൂ​റ്റാ​ണ്ടി​ലെ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന ശ​ക്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ നി​ല​വി​ലെ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026
BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026