BREAKING NEWS

‘പിന്നിൽ നിന്നു വണ്ടിവരുന്നു, റോ‍ഡിന്റെ ഓരം ചേർന്ന് നടക്കണം’- ഉപദേശിച്ച് അടുത്തുകൂ‍‌ടി അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, റൗഡിപ്പട്ടികയിൽ ഉൾപ്പെട്ട യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, കുട്ടി ആക്രമണത്തിനിരയായത് പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ

· · 1 min read
Share: Copied!

ഹരിപ്പാട്: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കരുവാറ്റ വടക്ക് തൈപ്പറമ്പിൽ ഗോപേഷ് (32) ആണ് പോക്സോ കേസിൽ ഹരിപ്പാട് പോലീസിൻറെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

​സ്‌കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയോട് പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടെന്നും ഓരം ചേർന്ന് നടക്കണമെന്നും ഉപദേശിച്ച് പ്രതി അടുത്തുകൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ ചേർത്തുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പോലീസ് പറയുന്നു. ​വീട്ടിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടി പിന്നീട് അച്ഛനോടാണ് വിവരം തുറന്നുപറഞ്ഞത്.

രാത്രി ഒൻപതരയോടെ തന്നെ രക്ഷിതാക്കൾ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ഗോപേഷ് ഹരിപ്പാട് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.

‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026