BREAKING NEWS

പ്രസവിച്ചു കിടക്കുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കൊലക്കേസ് പ്രതിയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും വെട്ടിക്കൊലപ്പെടുത്തി, കൊല കുട്ടി മരിച്ചതറിഞ്ഞ് പ്രസവ വാർഡിയിൽ കാണാനെത്തിയപ്പോൾ

· · 1 min read
Share: Copied!

ചെന്നൈ: പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ടയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതക കേസിൽ പ്രതിയാണ് ഇയാൾ. സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവർക്കായി അന്വേഷണം ആരംഭിച്ചു.

അതേസമയം 21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു സമീപം കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഘം വടിവാളുകൊണ്ടു വെട്ടി വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ആദി സംഭവസ്ഥലത്തു തന്നെ മരിച്ചു. യുവതി ജന്മം നൽകിയ നവജാത ശിശു ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ഇതറിഞ്ഞാണ് ആദി ഇവിടേക്കെത്തിയതെന്നാണ് അറിയുന്നത്

നവജാത ശിശു മരിച്ചതിനെ തുടർന്ന് ആദിയും സുചിത്രയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടിരുന്നു. തുടർന്ന് ആദിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. എന്നാൽ മദ്യപിച്ചെത്തിയ ആദി പ്രസവ വാർഡിന് സമീപം നിന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ആദിയെ കുറിച്ച് ആശുപത്രി ജീവനക്കാരിയാണ് യുവതിയുടെ ഭർത്താവിന് വിവരം നൽകിയതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാ​ഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ​ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും?

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026