കൊച്ചി: വിശ്വാസ്യതയുടെ 17-ാം വർഷത്തിലേക്ക് കടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ സ്ഥാപനമായ ‘ഗോഡ്സ്പീഡ്’ (Godspeed Immigration), തങ്ങളുടെ കോർപറേറ്റ് ഓഫീസ് മന്ദിരം കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗോഡ് സ്പീഡ് ഫൗണ്ടർ ഡയറക്ടർ അനൂപ് കണ്ണൻ, മാനേജിങ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ കൺസൾട്ടന്റ് രേണു എ, ഡയറക്ടർ ജാക്സൺ ജോസഫ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ എറണാകുളം എം.പി ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, ടി. ജെ. വിനോദ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവർ വിശിഷ്ടാതിഥികളായി.
അഞ്ച് നിലകളിലായി 8,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ കോർപറേറ്റ് ആസ്ഥാനം ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി നൂറോളം വിദഗ്ധ ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൊച്ചിയ്ക്ക് പുറമേ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബാംഗ്ലൂർ എന്നിവടങ്ങളിലും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബ്രാഞ്ചുകളുള്ള ഗോഡ്സ്പീഡിന്റെ ആകെയുള്ള തൊഴിൽ ശക്തിയിൽ 90% വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.
സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുത്ത ‘531 Zero’ സംവിധാനത്തിലൂടെ വിവിധ കാറ്റഗറികളിലായി ഇതുവരെ 1.5 ലക്ഷത്തിലധികം ഇമ്മിഗ്രേഷൻ നടത്തി. 10,000-ത്തിലധികം പി.ആർ (PR) വീസ ഗ്രാൻറുകൾ, 30-ൽ അധികം രാജ്യങ്ങളിലായി 45-ലേറെ വീസ പ്രോസസിംഗ് സേവനങ്ങൾ, 99.87% വീസ സക്സസ് റേറ്റ്, ലക്ഷത്തിൽപരം സ്റ്റഡി അബ്രോഡ് വീസ ഗ്രാന്റുകളും ലാംഗ്വേജ് സക്സസ്സുകളും ഇതിനോടകം ഗോഡ്സ്പീഡ് സ്വന്തമാക്കിയിട്ടുണ്ട്.
ചടങ്ങിനോടനുബന്ധിച്ച് പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ടുനിന്ന്, എത്തിയ ജനപ്രതിനിധികൾക്കും വിശിഷ്ടാതിഥികൾക്കും നൂറ് പുസ്തകങ്ങൾ അടങ്ങിയ ബോക്സുകളാണ് ഗോഡ്സ്പീഡ് ഡയറക്ടർമാർ ഉപഹാരമായി നൽകിയത്. സമൂഹത്തിന് മാതൃകയായ ഈ വേറിട്ട പ്രവണത ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.






