BREAKING NEWS

‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്!! മുള്ളർ ട്രംപിന്റെ കണ്ണിലെ കരടായത് ട്രംപ് 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയുമായി ചേർന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായതോടെ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ മേധാവി റോബർട്ട് എസ്. മുള്ളർ (81) അന്തരിച്ചു. റോബർട്ട് മുള്ളർ വെള്ളിയാഴ്ച രാത്രി അന്തരിച്ച വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മുള്ളർ. അദ്ദേഹത്തിന്റെ മരണവാർത്തയിൽ സന്തോഷക്കുറിപ്പ് പങ്കുവച്ചാണ് ട്രംപ് പ്രതികരിച്ചത്. ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു. നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല!’, ട്രംപ് പറ‍ഞ്ഞു.

2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ഒരാഴ്ച മുൻപ് എഫ്.ബി.ഐ. ഡയറക്ടറായി ചുമതലയേറ്റ മുള്ളർ, ഏജൻസിയുടെ പ്രവർത്തനശൈലിയെ അടിമുടി പരിഷ്കരിച്ച മേധാവിയായാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 12 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനകാലത്ത് ഇരു രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം പ്രവർത്തിച്ചു.

പിന്നീട്, 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ട്രംപിന്റെ പ്രചാരണവിഭാഗം റഷ്യയുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ചുമതല റോബർട്ട് എസ്. മുള്ളർക്കായിരുന്നു. ഇതോടെ മുള്ളർ ട്രംപിന്റെ കണ്ണിലെ കരടായി മാറി.

ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026