BREAKING NEWS

പിന്നിൽ ആരൊക്കെ?!! സിന്ധു കുമാരിയുടെ പരിപാടികൾ കോടികൾക്കൊണ്ട്, ഒരു ബാങ്കിൽതന്നെ നാല് അക്കൗണ്ടുകൾ, ഒരു അക്കൗണ്ടിൽ മാത്രം നടന്നത് ഒന്നരക്കോടിയുടെ ഇടപാട്, ഇതുവരെ തട്ടിയെടുത്തത് 175 പവനിലേറെ, കൂടാതെ വസ്തു ആധാരം കൈക്കലാക്കിയും തട്ടിപ്പ്, അന്വേഷണം പ്രതിയുമായി അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും

· · 1 min read
Share: Copied!

വിഴിഞ്ഞം: സ്വർണ പണയ തട്ടിപ്പിനിരയായി രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പോലീസ് വെളിപ്പെടുത്തൽ. കൂടാതെ ഒരു ബാങ്കിൽ മാത്രം പ്രതിക്ക് 4 അക്കൗണ്ടുകളും മറ്റ് 2 ബാങ്കുകളിൽ 2 അക്കൗണ്ടും ഉണ്ട്. ഇതിന്റെ വിശദാംശങ്ങളും പിടിച്ചെടുത്ത ഫോണുകളും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു.

അതുപോലെ പ്രതിക്കെതിരെ നിലവിൽ 17 പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ പരാതി വരുന്ന സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം 175 പവനിലേറെ സിന്ധു തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. വസ്തു ആധാരം കൈക്കലാക്കിയും വായ്പ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ആഴ്ച അപേക്ഷ നൽകും. ഇവരോട് അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

കഴിഞ്ഞയാഴ്ചയാണ് ഇവരുട തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ജ്യൂസിൽ വിഷം ചേർത്ത് ജീവനൊടുക്കുകയായിരുന്നു. ഇവരിൽ നിന്ന് പ്രതി 70 പവൻ സ്വർണം തട്ടിയെടുത്തതായാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

‘അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല; ഞാന്‍ ഷെയര്‍ ചെയ്ത ഫോട്ടോ എഐ ആണ്; ബുദ്ധിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അത് മനസിലാകും‘: വിശദീകരണവുമായി രേണു സുധി

BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026