BREAKING NEWS

‘പാർലമെന്റിൽ ഇരിക്കവെ അമിത് ഷാ പൊലീസുമായി ഫോണിൽ സംസാരിച്ചു; ജിതേന്ദ്ര സിങ്ങിന് തുടർച്ചയായി കോളുകൾ വന്നു; ‘; ​ഗുരുതര ആരോപണങ്ങളുമായി രാഹുൽ​ഗാന്ധി – ‘ എന്നോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയാണ്, അതിന് സൗകര്യമില്ല‘

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ ഇരിക്കവെ അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ ഫോൺവിളികൾ തുടർച്ചയായി വരുന്നതും താൻ നേരിട്ട് കണ്ടെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. പാർലമെന്റിൽ അമിത് ഷാക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞാൽ തന്നെ സംസാരിക്കാൻ അനുവദിക്കാമെന്ന് അറിയിച്ചെന്നും എന്നാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും, അതേസമയം കിരൺ റിജിജുവിനും രാജ്നാഥ് സിങ്ങിനും പലതവണ സംസാരിക്കാൻ അവസരം നൽകിയെന്നും രാഹുൽ ആരോപിച്ചു. അമിത് ഷാക്കെതിരായ ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ മാത്രമേ സംസാരിക്കാൻ അവസരം നൽകൂവെന്ന് അറിയിച്ചെന്നും, എന്നാൽ ആർ.എസ്.എസ്.നോടും ബി.ജെ.പി.യോടും ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് പ്രയോഗത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പെല്ലറ്റ് ആക്രമണത്തിൽ ഒരാൾക്ക് കാഴ്ച നഷ്ടമായെന്നും മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും, പാർലമെന്റിലിരിക്കെ അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിക്കുന്നതും ജിതേന്ദ്ര സിങ്ങിന് അദ്ദേഹത്തിന്റെ വിളികൾ തുടർച്ചയായി എത്തുന്നതും കണ്ടതായും രാഹുൽ ആവർത്തിച്ചു.

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര ഉന്നതതല സമിതി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ആർ.എസ്.എസ്. അനുഭാവികളെ നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

‘കേട്ടപാതി കേൾക്കാത്ത പാതി സമരം അവസാനിപ്പിച്ചതാണ് എല്ലാത്തിനും കാരണം‘- സിജെപിയെ പഴിച്ച് വിദ്യാർത്ഥി സംഘടനകൾ; ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026