BREAKING NEWS

വാഹനങ്ങള്‍ വാങ്ങിയതും ടൂര്‍ പോയിരുന്നതും ആരതിയുടെ സ്വര്‍ണം വിറ്റ്, 50 പവന്‍ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വയ്ക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തത് പ്രകോപനമായി, മര്‍ദന വിവരം പുറത്തറിയാതിരിക്കാന്‍ ബന്ധുക്കളില്‍ നിന്ന് അകറ്റി, അതുലിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണവുമായി കുടുംബം. മര്‍ദനം, സാമ്പത്തിക ധൂര്‍ത്ത് തുടങ്ങി അതുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആരതിയുടെ കുടുംബം ഉന്നയിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വിവാഹത്തിനായി നല്‍കിയ 50 പവന്‍ സ്വര്‍ണത്തില്‍ നിന്ന് ഭൂരിഭാഗം വിറ്റെന്ന് കുടുംബം ആരോപിക്കുന്നു.

ബാക്കിയുള്ള സ്വര്‍ണം പണയം വയ്ക്കുന്നതിനെ ആരതി എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു.  മര്‍ദിച്ച young woman’sവിവരം ആരും അറിയാതിരിക്കാന്‍ സ്വന്തം വീട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും ആരതിയെ അകറ്റി നിര്‍ത്തുകയായിരുന്നു. വാഹനങ്ങള്‍ വാങ്ങുന്നതിനും വിനോദ യാത്രകള്‍ പോകുന്നതിനുമെല്ലാം ഭാര്യയുടെ സ്വര്‍ണം വിറ്റാണ് അതുല്‍ പണം കണ്ടെത്തിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതുലിന്റെ സഹോദരനും ഇവര്‍ക്കൊപ്പം ഇടയ്ക്ക് കഞ്ഞിപ്പുരയിലെ വീട്ടില്‍ താമസിക്കാറുണ്ട്. ആരതിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നുമാണ് അറിഞ്ഞത്. എന്നാല്‍ ആരതിയുടെ വിവാഹാലോചന വന്നപ്പോള്‍ അതുല്‍ ആദ്യ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയെന്നുമാണ് ആരതിയുടെ ബന്ധുക്കള്‍ പറയുന്നത്.

BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026