BREAKING NEWS

യുഎസിനു നാറ്റോ സഹായ വാഗ്ദാനം, ‘കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കൂ’- ട്രംപ്!! ഇസ്രയേൽ ഇനി ലെബനനെ തൊടില്ല, അമേരിക്ക വിലക്കിയിട്ടുണ്ട്, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉചിതമായ സമയത്ത് യുഎസ് പ്രത്യേകം കൈകാര്യം ചെയ്യും!! ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കും…

· · 1 min read
Share: Copied!

വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ അമേരിക്ക കൈക്കലാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകൾ സൃഷ്ടിച്ച ന്യൂക്ലിയർ ‘ഡസ്റ്റ്’ ഒരു തരത്തിലുള്ള പണമിടപാടുകളുമില്ലാതെ അമേരിക്ക പിടിച്ചെടുക്കും.

അതുപോലെ ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു. ലെബനൻ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ അമേരിക്ക അതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എല്ലാം അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചു. നാറ്റോ സഖ്യത്തിൽ നിന്നും സഹായ വാഗ്ദാനം ലഭിച്ചു. അവരുടെ കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കാൻ താൻ അവരോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോൾ ഉപയോഗമില്ലാത്ത വെറും കടലാസ് പുലിയാണ് നാറ്റോയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറച്ചു. സൗദി അറബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. അതുപോലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഇനി അടയ്ക്കില്ലന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്തിനെതിരെയുള്ള ആയുധമായി ഹോർമുസിനെ ഇനി ഉപയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026