ന്യൂഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസുള്ള യുവതിയെ ബുധനാഴ്ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. ഒന്നര മാസം മുൻപ് വീട്ടു ജോലിക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.














































