BREAKING NEWS

മുൻപ് പിണറായിക്കെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്തവർ അവസരം കിട്ടിയമ്പോൾ എടുത്തിട്ട് അലക്കുന്നു, എംവി ​ഗോവിന്ദനും പരസ്യമായി ചോദ്യം ചെയ്യപ്പെ‌‌ടുന്നു!! ജി. സുധാകരനെ സ്ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ ആലപ്പുഴ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നു- ജില്ലാ സെക്രട്ടറിയേറ്റ്

· · 1 min read
Share: Copied!

ആലപ്പുഴ: സമീപകാലത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് സംസാരിക്കുന്നതെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. അതുപോലെ മുതിർന്ന നേതാവ് ജി. സുധാകരനെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാത്തത് പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

അതുപോലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകളും ജില്ലയിലെ പരാജയത്തിന് ആക്കം കൂട്ടിയതായി റിപ്പോർട്ട് വിലയിരുത്തുന്നു. നേതൃത്വത്തിന്റെ വീഴ്ചകൾ ഇത്രയും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നത് പാർട്ടി നേരിടുന്ന വലിയ ആഭ്യന്തര പ്രതിസന്ധിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ജി. സുധാകരനെ പിണക്കാതെ സ്ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ ആലപ്പുഴ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പിണറായി വിജയനെതിരെ ഒരു വാക്ക് പോലും ഉന്നയിക്കാൻ നേരത്തെ ഏതെങ്കിലും ഒരു ഘടകം തയ്യാറായിരുന്നില്ല. എന്നാൽ കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അടുത്തിടെ കൂടിയ ജില്ലാ കമ്മിറ്റികൾ അല്ലെങ്കിൽ ജില്ലാ നേതൃത്വയോഗങ്ങളിലെല്ലാം പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ രൂക്ഷമായി ഭാഷയിൽ വിമർശനം ഉയരുന്നുണ്ട്. ഇന്നലെ ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലും സമാനമായ രീതിയിലുള്ള വിമർശനം ഉയർന്നു. ഒന്നുകിൽ ജി. സുധാകരനെ പാർട്ടിയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്താക്കണമായിരുന്നു അല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അദ്ദേഹം പാർട്ടി വിടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു എന്നും വിമർശനമുയർന്നു.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026