BREAKING NEWS

ക്യാമ്പസിലെ വസതിയിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു, പിന്നാലെ ലൈംഗികച്ചുവയോടെ പെരുമാറി, ക്ലാസ് എടുക്കുന്നതിനിടെ നിരന്തരം അശ്ലീല പരാമര്‍ശം, ജെഎന്‍യു അധ്യാപകനെതിരെ പരാതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്.

പരാതികളിൽ അന്വേഷണം ആരംഭിച്ചു. ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക് പരാതി നൽകിയത്. കാമ്പസിലെ തന്റെ വസതിയിൽ നടക്കുന്ന ഒത്തുചേരലുകളിലേക്ക് പ്രൊഫസർ, വിദ്യാർഥികളെ ക്ഷണിക്കുകയും ലൈംഗികച്ചുവയോടെ മോശമായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ അശ്ലീലപരാമർശങ്ങൾ നടത്താറുള്ളതായും പരാതിയിലുണ്ട്.

ഐസിസിയിൽ ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി സീനിയർ വിദ്യാർഥികളാണ് പരാതിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഈ പ്രൊഫസർക്കെതിരേ അവരിൽ ചിലരും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026