തിരുവനന്തപുരം: നയപ്രഖ്യാപന ചടങ്ങില്‍ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്ത്. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ എം.എൽ.എ ആരോപിച്ചു.
കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. 1896 ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും സർക്കാർ വഴങ്ങിയെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
നയപ്രഖ്യാപന ചടങ്ങില്‍ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. നേരത്തെ യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.
















































