മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടി സ്വദേശി ശുഭരാജ് (28) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ടോടെ ലൈല പുത്രബൈലുവില്‍ വച്ച് പ്രതിയെ പിടികൂടി.
സംഭവം ആരോടും പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
















































