BREAKING NEWS

ബക്രീദ് അവധി ഒരു ദിവസത്തേക്ക് വെട്ടിക്കുറച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സർക്കാർ ഒരുദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലുണ്ടായിരുന്ന തൃണമൂൽ സർക്കാർ നേരത്തേ രണ്ടുദിവസത്തെ അവധിയാണ് ബക്രീദിന് പ്രഖ്യാപിച്ചിരുന്നത്.

മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാൽ, ബക്രീദ് മേയ് 28-ന് ആയതോടെ പുതിയ ബിജെപി സർക്കാർ ഇത് പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മേയ് 26, 27 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും ഉത്തരവിലുണ്ട്.

2011-ൽ മമത ബാനർജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ ബക്രീദിനും ഈദുൽഫിത്തറിനും ഛഠ് പൂജയ്ക്കും ഉൾപ്പെടെ രണ്ടുദിവസത്തെ അവധി നൽകിത്തുടങ്ങിയത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026