ലഖ്നൗ: കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ വിജയ് നിഷാദാണ് കൊല്ലപ്പെട്ടത്. മേയ് എട്ടുമുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടന്നപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തായത്.
കിരൺ ദേവി എന്ന സ്ത്രീയും ഭർത്താവും ചേർന്ന് ഇയാളെ കൊലപ്പെടുത്തിയതായും ശരീരം കഷണങ്ങളാക്കിയതായും പൊലീസ് കണ്ടെത്തി. യൂട്യൂബ് വീഡിയോകൾ കണ്ട് ഇവർ കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. വിജയ്‌യുടെ അവസാനത്തെ ലൊക്കേഷൻ അന്വേഷിച്ചെത്തിയ പൊലീസ് ഇയാൾ ഒരു പ്രണയബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
ഇത് പ്രതി കിരൺ ദേവി എന്ന സ്ത്രീയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരീക്ഷണ വിവരങ്ങളും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് കിരൺ ദേവിയിലേക്കും ഭർത്താവ് കാംത പ്രസാദിലേക്കും എത്തി. തുടർന്ന് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വിജയ്‌യും കിരൺ ദേവിയും മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നും കാംത പ്രസാദിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അതിലുണ്ടായ ദേഷ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. വിജയ്‌യെ ഇല്ലാതാക്കാൻ അയാൾ ഭാര്യയുമായി ചേർന്ന് പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.
വിജയ് യെ ഗൂഢാലോചനയുടെ ഭാഗമായി കിരൺ ദേവി വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും അയാൾ എത്തിയ ഉടൻ കാംത പ്രസാദ് ആക്രമിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കാനും ശ്രമം നടന്നു.
പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ കൊലപാതക കേസുകളിലെ ശിക്ഷ, ജയിൽ സംവിധാനങ്ങൾ, വധശിക്ഷകൾ, ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ത്രീകൾ, മൃതദേഹങ്ങൾ നശിപ്പിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിലും യൂട്യൂബിലും ഇവർ തെരച്ചിൽ നടത്തിയതായും പൊലീസ് കണ്ടെത്തി. രാത്രി മൃതദേഹം മാറ്റാനാണ് പ്രതികൾ ആദ്യം ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോൾ കഷണങ്ങളാക്കി മുറിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന്

















































